Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് മര്‍ദ്ദനം: 20 പേര്‍ അറസ്റില്‍

കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തിയ കേസുകളില്‍ 20 പേര്‍ അറസ്റിലായി.ഒക്ടോബര്‍ 31ന് ഇന്ത്യാവിഷന്‍ ഓഫീസ് ആക്രമിയ്ക്കുകയും മാദ്ധ്യമപ്രവര്‍ത്തകരെ തല്ലുകയും ചെയ്ത കേസിലാണ് 12 അറസ്റ്.

നവംബര്‍ ഒന്നിന് കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് മാദ്ധ്യമപ്രവര്‍ത്തകരെ തല്ലിയ കേസില്‍ എട്ടുപേരെയാണ് പൊലീസ് അറസ്റ് ചെയ്തത്. ഇവര്‍ എല്ലാപേരും കോഴിക്കോട് ഭാഗത്തുള്ളവരാണ്. ഇവര്‍ എല്ലാം മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് പൊലീസ് അംഗീകരിയ്ക്കുന്നില്ല.

ലീഗിന്റെ പ്രമുഖ പ്രാദേശിക നേതാവിനെയും ഇന്ത്യാ വിഷന്‍ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് കസ്റഡിയിലെടുത്തതായി അറിവായി. റാഫി പുതിയകടയാണ് അറസ്റിലായ ലീഗ് നേതാവ്. ഈ കേസുകളില്‍ കൂടുതല്‍ അറസ്റുകള്‍ നടന്നേയ്ക്കും.

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് മാദ്ധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസ് അഡിഷണല്‍ ഡി.ജി.പി. അല്‍ഫോണ്‍സ് ലൂയിസ് ഇറയിലാണ് അന്വേഷിയ്ക്കുന്നത്. അദ്ദേഹം ഈ കേസ് ഏറ്റെടുത്തിട്ടില്ല. ഏറ്റെടുത്താല്‍ ഉടന്‍ കൂടുതല്‍ അന്വേഷണവും അറസ്റും നടക്കുമെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+