മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം നീട്ടിവച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗള്‍ഫ് സന്ദര്‍ശനം മാറ്റിവച്ചതായി നോര്‍ക്ക സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.
റംസാന്‍ കാലമായതിനാല്‍ ഈ മാസം ഗള്‍ഫ് സന്ദര്‍ശിക്കുന്നത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ 16 വരെ നിയമസഭാ സമ്മേളനമാണ്. മറ്റ് പരിപാടികള്‍ ഉള്ളതിനാല്‍ ബജറ്റ് സമ്മേളനം കൂടി കഴിഞ്ഞതിന് ശേഷമേ ഗള്‍ഫ് സന്ദര്‍ശിക്കാനാവൂ. ഏപ്രിലിന് ശേഷമേ ഗള്‍ഫ് സന്ദര്‍ശനമുണ്ടാവുകയുള്ളൂവെന്ന് ജിജി തോംസണ്‍ അറിയിച്ചു.
നേരത്തെ നവംബറില്‍ നടക്കുന്ന സമന്വയം-2004 മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.












Click it and Unblock the Notifications