Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ എയര്‍വെയ്സിന് കൂടുതല്‍ സര്‍വീസ്

തിരുവനന്തപുരം: ഖത്തര്‍ എയര്‍വെയ്സ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടി. ആഴ്ചയില്‍ 26 വിമാനങ്ങള്‍ ഇനി കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തും.

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രണ്ട് വിമാന സര്‍വീസുകള്‍ വീതം നടത്തും.

തിരുവനന്തപുരത്തു നിന്ന് രാവിലെയുള്ള വിമാനം എല്ലാ ദിവസവും 9.15ന് പുറപ്പെടും. വൈകുന്നേരത്തെ വിമാനം ബുധന്‍, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ 5.30നും തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ ഏഴ് മണിക്കും ആയിരിക്കും പുറപ്പെടുന്നത്. ഈ വിമാനങ്ങള്‍ക്ക് യൂറോപ്പിലെയും പശ്ചിമഏഷ്യയിലെയും ആഫ്രിക്കയിലെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും 53 സ്ഥലങ്ങളിലേക്കും കണക്ഷന്‍ വിമാന സര്‍വീസുകളുണ്ടായിരിക്കും.

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ബീജിംഗ്, ലണ്ടന്‍, ഗാത്വിക്, സീഷെല്‍സ്, റങ്കൂണ്‍, ജോഹന്നാസ്ബര്‍ഗ്, കേപ്പ് ടൗണ്‍ എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+