കുഞ്ഞാലിക്കുട്ടിയും കൃഷ്ണകുമാറും പീഡിപ്പിച്ചു
കൊച്ചി: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലെ സാക്ഷി റജീനയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കോതമംഗലം പെണ്‍വാണിഭ കേസിലെ പെണ്‍കുട്ടിയും പുതിയ വെളിപ്പെടുത്തലുകളുമായി മുന്നോട്ടുവന്നു. മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും മുന്‍കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാറും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു.
1997ലാണ് കോതമംഗലം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ആ വര്‍ഷം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് മൊഴി മാറ്റിപ്പറഞ്ഞിരുന്നു. ചില കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദം മൂലമാണിതെന്ന് അന്ന് ആരോപിക്കപ്പെട്ടിരുന്നു.
മാറിയ സാഹചര്യത്തില്‍ സത്യം തുറന്നു പറയാന്‍ താന്‍ തയ്യാറാണെന്ന് പെണ്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസില്‍ നിന്നുണ്ടായ ഭീഷണി മൂലമാണ് താന്‍ നേരത്തെ കേസില്‍ നിന്ന് പിന്‍വലിഞ്ഞതെന്ന് അവര്‍ വ്യക്തമാക്കി.