Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയെ ഉപരോധിച്ചു

കൊച്ചി: ഉച്ചയക്ക് ഒരു മണിയോടെ കനത്ത പൊലീസ് വലയത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ഹോട്ടലില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ട് പോയി. മൂന്ന് മണിയ്ക്കൂറോളം ഹോട്ടലിന് പുറത്തിറങ്ങാനാവാതെ കുഞ്ഞാലിക്കുട്ടി വിഷമിച്ചു.

കുഞ്ഞാലിക്കുട്ടിയെ ഉപരോധിച്ചു - പത്രപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
നവംബര്‍ 02, 2004

കൊച്ചി: കൊച്ചിയില്‍ പത്രപ്രവര്‍ത്തകര്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ഉപരോധിച്ചു.

മന്ത്രിയെ തടഞ്ഞ മാദ്ധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചു. കൈരളി ടി വി റിപ്പോര്‍ട്ടര്‍ സേതുരാജിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

മാദ്ധ്യമ പ്രവര്‍ത്തകര്‍ മന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടപ്പോള്‍ മന്ത്രി വിസമ്മതിച്ചു. തുടര്‍ന്നാണ് കവാടം പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. മറ്റേതെങ്കിലും വഴിയില്‍ കൂടെ മന്ത്രിയെ പുറത്ത് കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയാണ്. മന്ത്രി മക്കയില്‍ നിന്ന് കരിപ്പൂരില്‍ എത്തുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി ക്ഷണിച്ചിട്ടാണ് മാദ്ധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. വിളിച്ച് വരുത്തിയിട്ട് മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് എന്തിനാണെന്ന് മന്ത്രി വ്യക്തമാക്കണമെന്നാണ് ഉപരോധം നടത്തുന്നവരുടെ ആവശ്യം. രാവിലെ പത്തിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മന്ത്രി ഹോട്ടലില്‍ എത്തിയത്.

ലെ മെരഡിയന്‍ ഹോട്ടലിലാണ് കുഞ്ഞാലിക്കുട്ടിയെ ഉപരോധിച്ചത്. ഉപരോധം തുടരുകയാണ്. വന്‍ പൊലീസ് സന്നാഹം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഹോട്ടലില്‍ ഒരു ചര്‍ച്ചയ്ക്കായാണ് മന്ത്രി എത്തിയത്. പത്രപ്രവര്‍ത്തകര്‍ ഉപരോധിയ്ക്കുമെന്ന് പൊലീസും കരുതിയിരുന്നില്ല.

എന്നാല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ ഉപരോധിയ്ക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നതുകൊണ്ട് വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+