Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജി വയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. ഈ സംഭവത്തില്‍ ഇനി അന്വേഷണം ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്ത് ഇഫ്താര്‍ വിരുന്നിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

മന്ത്രിക്കസേരയും സ്ഥാനങ്ങളും തനിക്ക് ആവശ്യമില്ലെന്നും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണയോഗത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

റജീനയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം. അന്വേഷി നേതാവ് അജിതയുടെ പിന്നില്‍ വി. എം. സുധീരനാണെങ്കിലും നേരിടും.

തനിക്കെതിരെ നീചമായ ആരോപണങ്ങള്‍ ഉന്നയിച്ച് കളിക്കുകയാണ് ചിലര്‍. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം കളവാണ്.

തനിക്കെതിരായ ആരോപണത്തിന്റെ പേരില്‍ ഒരു ലീഗ് പ്രവര്‍ത്തകനും തലകുനിക്കേണ്ടി വരില്ല. തന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കില്‍ ലീഗ് പ്രവര്‍ത്തകര്‍ മാപ്പ് നല്‍കണം- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+