പത്രപ്രവര്‍ത്തകര്‍ കരിദിനം ആചരിയ്ക്കുന്നു
തിരുവനന്തപുരം: സംസ്ഥാന പത്രപ്രവര്‍ത്തക യൂണിയനും സംസ്ഥാന വ്യാപകമായി നവംബര്‍ രണ്ട് ചൊവാഴ്ച കരിദിനം ആചരിയ്ക്കുന്നുണ്ട്. പത്രപ്രവര്‍ത്തകര്‍ കോഴിക്കോട് പൊലീസ് കമ്മിഷണര്‍ ഓഫീസിലേയ്ക്ക് പ്രകടനം നടത്തുന്നുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരെയും സെക്രട്ടേറിയറ്റിന് മുന്നില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നവംബര്‍ രണ്ട് ചൊവാഴ്ച സംസ്ഥാനവ്യാപകമായി കരിദിനമാചരിക്കുകയാണ്.
എസ് എഫ് ഐ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പ്രതിഷേധ ദിനം ആചരിയ്ക്കും.
ഒരുവിഭാഗം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ കിരാതമായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചൊവാഴ്ച സംസ്ഥാന വ്യാപകമായി സി പി ഐ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുകയാണ്.












Click it and Unblock the Notifications