Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായതില്‍ ലീഗ് ഖേദം പ്രകടിപ്പിച്ചു.

വിദ്യാഭ്യാസവകുപ്പ് മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറും ശിഹാബ് തങ്ങളുമാണ് ഖേദം പ്രകടിപ്പിച്ചത്. സംഭവത്തില്‍ ദുഖമുണ്ടെന്നും ക്ഷമായാചനം നടത്തുന്നുവെന്നുമാണ് ബഷീര്‍ പറഞ്ഞത്.

പാണക്കാട് ശിഹാബ് തങ്ങള്‍ കരിപ്പൂര്‍ ആക്രമണത്തെ അപലപിച്ചു. അക്രമത്തില്‍ ലീഗുകാരുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും തങ്ങള്‍ മലപ്പുറത്ത് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പത്രപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമം ആവര്‍ത്തിക്കാന്‍ പാടില്ല. അത് അപലപനീയമാണ്. സ്വതന്ത്രമായ പത്രപ്രവര്‍ത്തനം ഉണ്ടാകണമെന്നാണ് ലീഗ് നിലപാട്. പത്ര സ്വാതന്ത്യ്രവും വേണം. അത് ഹനിക്കുന്നത് ശരിയല്ല. ഇത് ലീഗിന്റെ സംസ്കാരവുമല്ല-ശിഹാബ് തങ്ങള്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അത്തരം ആളുകളെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ പാര്‍ട്ടി കര്‍ശന നടപടിയെടുക്കുമെന്നും മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിയുടെ സ്വീകരണ പരിപാടിയില്‍ ആരെങ്കിലും നുഴഞ്ഞുകയറി നടത്തിയാണോ ഇത് ചെയ്തതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ബഷീര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി നേതൃത്വം ഇത്തരമൊരുകാര്യം ഒരിക്കലും ചെയ്യില്ല. കരിപ്പൂരിലും മാധ്യമ സ്ഥാപനങ്ങള്‍ക്കു നേരെയും നടന്ന ആക്രമണങ്ങളില്‍ ലീഗുകാര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്ക് പരമാവധി ശിക്ഷ നല്‍കും. ബഷീര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+