Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുവിവാഹ നിയമം വേണം: കമ്മിഷന്‍

തിരുവനന്തപുരം: വിവാഹ രജിസ്ട്രേഷന്‍ എല്ലാ വിഭാഗങ്ങള്‍ക്കും നിര്‍ബന്ധമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

വിവാഹവുമായി ബന്ധപ്പെട്ട നിയമത്തിന്റെ പഴുതുകള്‍ മൂലം സ്ത്രീകളും കുട്ടികളും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. ഇത് ഇല്ലാതാക്കാനാണ് വിവാഹം രജിസ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം. കമലം പറഞ്ഞു.

ഹിന്ദു വിവാഹ നിയമം മാത്രമാണ് സ്ത്രീകള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നത്. മുസ്ലിം സ്ത്രീകളാണ് കൂടുതലായും നിയമത്തിന്റെ പഴുതുകള്‍ മൂലം ദുരിതമനുഭവിക്കേണ്ടിവരുന്നത്. ഇത് നിയമത്തിന്റെ മാത്രം പ്രശ്നമല്ല, മനുഷ്യാവകാശ പ്രശ്നം കൂടിയാണ്.

രജിസ്റര്‍ ചെയ്യാത്ത വിവാഹങ്ങളുടെ എണ്ണം പെരുകുന്നത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. മുസ്ലീങ്ങള്‍ക്കിടയിലാണ് വിവാഹം രജിസ്റര്‍ ചെയ്യാതിരിക്കുന്ന പ്രവണത കൂടുതല്‍. ചിലപ്പോള്‍ ഹിന്ദുക്കളും വിവാഹം രജിസ്റര്‍ ചെയ്യുന്നത് ഒഴിവാക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്- കമലം പറഞ്ഞു.

മുസ്ലിം സ്ത്രീകളുടെ സംഘടനയായ നിസയും അജിതയുടെ നേതൃത്വത്തിലുള്ള അന്വേഷിയും മുസ്ലിങ്ങള്‍ക്കിടയിലെ ചില വിവാഹ സമ്പ്രദായങ്ങളെയും തലാക്ക് ചൊല്ലി വിവാഹ മോചനം നടത്തുന്നതിനെതിരെയും പ്രചാരണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിവാഹ രജിസ്ട്രേഷന്‍ പ്രശ്നം ശ്രദ്ധാവിഷയമായത്. എല്ലാ വിവാഹങ്ങളും ഔദ്യോഗിക ഏജന്‍സിയില്‍ രജിസ്റര്‍ ചെയ്യണമെന്ന ഏകീകൃതവും മതേതരവുമായ വിവാഹ നിയമം കൊണ്ടുവന്നാല്‍ സ്ത്രീവിരുദ്ധമായ വിവാഹസമ്പ്രദായങ്ങള്‍ ഇല്ലാതാവുമെന്നാണ് ഈ സംഘടനകള്‍ വാദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+