ക്ലിഫ് ഹൗസിന് മുന്നിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തല്ല്
തിരുവനന്തപുരം: ഐക്യമുന്നണി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പൊലീസ് തല്ല്. മന്ത്രി വക്കം പുരുഷോത്തമന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ വച്ചായിരുന്നു തല്ല്.
കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കരിങ്കൊടി കാണിച്ചതിനാണ് പൊലീസ് മാദ്ധ്യമപ്രവര്‍ത്തകരെ തല്ലിയത്. തുടര്‍ന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് വളപ്പില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.
വിമാനത്താവളത്തില്‍ വന്നിറങ്ങിയ മന്ത്രി കുഞ്ഞാലിക്കുട്ടി പൊലീസ് വാഹനത്തിലാണ് ഐക്യമുന്നണി യോഗത്തില്‍ ക്ലിഫ് ഹൗസില്‍ എത്തിയത്. മന്ത്രി എത്തിയപ്പോഴാണ് മാദ്ധ്യമ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. അപ്പോഴായിരുന്നു പൊലീസിന്റെ ആക്രമണം.
തുടര്‍ന്നാണ് ക്ലിഫ് ഹൗസിനുള്ളില്‍ കടന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് തുടങ്ങിയത്. തിരുവനന്തപുരത്തുള്ള വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേയ്ക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ അവരെ കെട്ടിട വളപ്പിനുള്ളില്‍ കയറാന്‍ പൊലീസ് അനുവദിയ്ക്കുന്നില്ല.
പൊലീസ് മര്‍ദ്ദിച്ചപ്പോള്‍ മന്ത്രിമാരായ ഇ.ടി. മുഹമ്മദ് ബഷീറും കുട്ടി അഹമ്മദ് കുട്ടിയും എത്തി മാദ്ധ്യമപ്രവര്‍ത്തകരെ അനുനയിപ്പിയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറായില്ല.












Click it and Unblock the Notifications