Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമം: പ്രതിപക്ഷ പ്രതിഷേധം ഇരമ്പുന്നു

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി പ്രശ്നത്തിലും മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളിലും പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം ശക്തിയാവുകയാണ്.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ശരിയായ അന്വേഷണം ഉറപ്പാക്കാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധനാവണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. അതുണ്ടാവുന്നില്ലെങ്കില്‍ അദ്ദേഹത്തെ ഒഴിവാക്കിനിര്‍ത്തിയുള്ള അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകണം.

പത്രപ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണമടക്കം പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ആരോപണവിധേയനായ മന്ത്രി എത്തുമ്പോള്‍ അതേക്കുറിച്ചുള്ള വാര്‍ത്ത നല്‍കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ട്. അതിനാവശ്യമായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാരും മന്ത്രിതന്നെയും ബാധ്യസ്ഥരായിരുന്നു. എന്നാല്‍, പത്രപ്രവര്‍ത്തകരെ ആക്രമിച്ച് വാര്‍ത്ത അടിച്ചമര്‍ത്തുന്ന സമീപനം സ്വീകരിച്ചത് അങ്ങേയറ്റം അവഹേളനപരമാണ്. ഇതോടെ മന്ത്രിക്കെതിരായ ആരോപണത്തെപ്പറ്റി ശരിയായ അന്വേഷണം നടക്കുമെന്ന വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.

ആരോപണമുയന്നയിച്ച് ബ്ലാക്ക്മെയില്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അക്രമം ഉണ്ടായപ്പോഴും കാഴ്ചക്കാരായി നില്‍ക്കാന്‍ പോലീസിന് പ്രേരണ നല്‍കിയിട്ടുണ്ടെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

ഇത് ഗുണ്ടാ വിളയാട്ടം: വീരേന്ദ്ര കുമാര്‍

കരിപ്പുര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിങ്കളാഴ്ച നടന്നത് ഗുണ്ടാവിളയാട്ടമാണെന്നും അരാജകത്വമാണ് ഈ നാട്ടില്‍ നടമാടുന്നതെന്നും ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യാവിഷനുനേരെയും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും നടന്ന അക്രമത്തിന്റെ തുടര്‍ച്ചയാണിത്. ജനാധിപത്യത്തിന്റെ അടിസ്ഥാന ശില തകര്‍ക്കുന്ന ഈ സമീപനം ഒരിക്കലും അനുവദിക്കാനാവില്ല. എല്ലാ ജനാധിപത്യ ശക്തികളും മാധ്യമപ്രവര്‍ത്തകരും മാധ്യമജീവനക്കാരും മാധ്യമസ്ഥാപനങ്ങളുടെ ഉടമകളും ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതാണ്. വീരേന്ദ്രകുമാര്‍ പറഞ്ഞു.

ആക്രമണം നിന്ദ്യം -വെളിയം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരെ ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത നടപടി നീചവും നിന്ദ്യവുമാണെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.

പാര്‍ട്ടിയുടെയും തന്റെയും ഗൂഢ സംഘത്തെ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും നിശ്ശബ്ദമാക്കാമെന്നത് കുഞ്ഞാലിക്കുട്ടിയുടെ വ്യാമോഹമാണെന്ന് വെളിയം പറഞ്ഞു.

ഉത്തരവാദി ഉമ്മന്‍ചാണ്ടി: പിണറായി

തിരുവനന്തപുരം: കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ ആക്രമണത്തിന്റെ പ്രധാന ഉത്തരവാദി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+