രാജി വാര്‍ത്ത മുനീര്‍ നിഷേധിച്ചു
കൊച്ചി: മന്ത്രി മുനീര്‍ മന്ത്രിസ്ഥാനം രാജിവച്ചെന്ന് കേരളത്തിലെമ്പാടും അഭ്യൂഹം പരന്നു. എന്നാല്‍ വൈകാതെ തന്നെ മുനീര്‍ ഇക്കാര്യം നിഷേധിച്ചു. വാര്‍ത്തയ്ക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
പാര്‍ട്ടി നേതാക്കളെ കരിതേച്ച് കാണിയ്ക്കാനാണ് ഇത്തരം കിവദന്തികള്‍ പരത്തുന്നതെന്നും മുനീര്‍ പറഞ്ഞു. മാദ്ധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുനീര്‍ പറഞ്ഞു.
നവംബര്‍ ഒന്ന് തിങ്കളാഴ്ച കുഞ്ഞാലിക്കുട്ടിയെ സ്വീകരിയ്ക്കാനെത്തിയ മുനീറിനേയും ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. പൊലീസ് ഇടപെട്ടാണ് മുനീറിനെ രക്ഷപ്പെടുത്തിയത്. മുനീര്‍ ചെയര്‍മാനായ കമ്പനിയുടെ ചാനലായ ഇന്ത്യാവിഷനില്‍ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെയുള്ള വാര്‍ത്ത വന്നതാണ് ഇത്തരം ഒരു അഭ്യൂഹം പരക്കാന്‍ കാരണം. കുഞ്ഞാലിക്കുട്ടി രാജി വയ്ക്കുകയാണെങ്കില്‍ മുനീറും രാജി വയ്ക്കണമെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷക്കാര്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications