ജുഡീഷ്യല്‍ അന്വേഷണം വേണം: പിണറായി
തിരുവനന്തപുരം: കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് എല്‍ഡിഫ് നവംബര്‍ രണ്ട് ചൊവ്വാഴ്ച നടത്തുന്ന സത്യഗ്രഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
മുസ്ലിം ലീഗും ആഭ്യന്തര വകുപ്പും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമായാണ് ആക്രമണം നടന്നത്. അഡീഷണല്‍ ഡിഐജി നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ആഭ്യന്തരവകുപ്പിലെ ഒരാള്‍ നടത്തുന്ന അന്വേഷണത്തിലൂടെ സത്യം പുറത്തുവരില്ലെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications