കര്‍ശന നടപടി വേണം: അച്യുതാനന്ദന്‍
തിരുവനന്തപുരം: കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നടത്തുന്ന ഉപവാസം നവംബര്‍ രണ്ട് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്‍.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സ്ത്രീപീഡനകേസുകളില്‍ കുറ്റക്കാരായവരെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications