കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചവര്‍ക്കും ലാത്തിയടി
കോട്ടയം: മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ചിന് അഭിവാദ്യം ചെയ്തുകൊണ്ട് നടന്ന ഡി വൈ എഫ് ഐ മാര്‍ച്ചിന് നേരെയും പൊലീസ് അതിക്രമം.
കോട്ടയത്താണ് പൊലീസ് ഡി വൈ എഫ് ഐ മാര്‍ച്ചിലെ പ്രവര്‍ത്തകരെ ലാത്തികൊണ്ടടിച്ച് ഓടിച്ചത്. പ്രസ്ക്ലബ്ബില്‍ നിന്ന് കളക്ടറേറ്റിലേയ്ക്കായിരുന്നു പത്രപ്രവര്‍ത്തക യൂണിയന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടന്നത്. ഈ മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം കളക്ടറേറ്റിനടുത്ത് എത്തി.തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിയ്ക്കാന്‍ തുടങ്ങി. അപ്പോഴായിരുന്നു യാതൊരു പ്രകോപനവും ഇല്ലാതിരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ്ജ് നടത്തിയത്.
Comments
Story first published: Wednesday, November 3, 2004, 5:30 [IST]