മീരയും കുടുംബാംഗങ്ങളും ചര്‍ച്ച നടത്തുന്നു
കോട്ടയം: സ്വത്തുതര്‍ക്കം പരിഹരിക്കുന്നതിനായി ചലച്ചിത്ര നടി മീരാജാസ്മിന്‍ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തും. നവംബര്‍ അഞ്ച് വെള്ളിയാഴ്ച മാര്‍ത്തോമാ സഭയുടെ അടൂര്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഐറേനിയസ് സഫ്രഗന്‍ മെത്രപ്പോലീത്തയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കുന്നത്.
മാരാമണില്‍ വച്ചാവും ചര്‍ച്ച. മെത്രാപ്പോലീത്തയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളെ തുടര്‍ന്ന് മീര ചര്‍ച്ചക്ക് സമ്മതിക്കുകയായിരുന്നു.
ചര്‍ച്ചക്കു ശേഷം തര്‍ക്കം പരിഹരിക്കുന്നതിന് ധാരണയായാല്‍ മീര പരാതി പിന്‍വലിക്കും. സ്വത്തു സംബന്ധിച്ച രേഖകളും സ്വര്‍ണവും വാഹനവും കുടുംബാംഗങ്ങള്‍ മീരക്ക് തിരികെ നല്‍കും. ചര്‍ച്ച നടത്താമെന്ന് നേരത്തെ ധാരണയായിരുന്നെങ്കിലും അത് നടന്നിരുന്നില്ല.
അതേ സമയം കേസില്‍ നിഷ്പക്ഷമായ നിലപാടെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പൊലീസിന് നിര്‍ദേശം നല്‍കിയതായി അറിയുന്നു. പൊലീസ് തങ്ങളെ പീഡിപ്പിക്കുകയാണെന്ന് മീരയുടെ കുടുംബാംഗങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു.












Click it and Unblock the Notifications