കിളിരൂര്‍: ഡി.എന്‍.എ.ടെസ്റ് നടത്തും
കോട്ടയം: കിളിരൂര്‍ പീഡനക്കേസിലെ അഞ്ചും ആറും പ്രതികള്‍ക്കും കുഞ്ഞിനും ഡി.എന്‍.എ ടെസ്റ് നടത്താന്‍ തീരുമാനിച്ചു.
ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കപ്പെടുന്നതിനുവേണ്ടി ഡി.എന്‍.എ ടെസ്റ് നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ജില്ലാ കോടതിയില്‍ നല്‍കിയിരുന്ന അപേക്ഷ കോടതി അനുവദിച്ചു. ടെസ്റ് എന്നു നടത്തണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
അഞ്ചാംപ്രതി കൊച്ചുമോന്, ആറാംപ്രതി പ്രശാന്ത് എന്നിവര്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഡി.എന്‍.എ ടെസ്റ് നടത്തേണ്ട ആവശ്യമുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടോം ജോസ് പടിഞ്ഞാറേക്കര കോടതിയെ ബോധിപ്പിച്ചു. ജാമ്യാപേക്ഷയിന്മേല് വിധി നവംബര്‍ അഞ്ച് വെള്ളിയാഴ്ചയാണ് വിധി.
കോട്ടയം മെഡിയ്ക്കല്‍ കോളെജില്‍ കഴിയുന്ന കിളിരൂര്‍ സ്വദേശി പെണ്‍കുട്ടിയുടെ കുടലില്‍ അണുബാധയുണ്ടായത് കണ്ടുപിടിച്ചതോടെ അപകടനില തരണം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഡോക്ടര്‍മാര്‍. ബുധനാഴ്ചയാണ് ഫംഗസ് ബാധ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ രക്തവും വയറിലൂടെ പുറത്തേക്കു വരുന്ന ലായനിയും മൈക്രോബയോളജിയില്‍ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്താനായത്.
വ്യാഴാഴ്ച രാവിലെ ലഭിച്ച അന്തിമറിപ്പോര്‍ട്ടിലും ഫംഗസ് ബാധയുണ്ടെന്നു വ്യക്തമായിട്ടുണ്ട്. പരിശോധനാ ഫലം കിട്ടിയ ഉടനെ തന്നെ തന്നെ ഇതിനുള്ള ചികിത്സ തുടങ്ങി.
രണ്ടു മൂന്നു ദിവസം കഴിഞ്ഞാലേ ചികിത്സാ ഫലം അറിയാന്‍ കഴിയുകയുള്ളു. അമിതമായി ആന്റിബയോട്ടിക്കുകള്‍ കഴിച്ചതിനാലാണ് ഫംഗസ് ബാധയുണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ടുമാസം സ്വകാര്യ ആശുപത്രിയില്‍ കിടന്ന പെണ്‍കുട്ടിക്ക് അമിതമായി ആന്റിബയോട്ടിക്കുകള്‍ നല്‍കുകയായിരുന്നു.












Click it and Unblock the Notifications