കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കുഞ്ഞാലിക്കുട്ടി മാപ്പ് പറഞ്ഞു
തിേരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളില്‍ വ്യവസായ വകുപ്പ് മന്ത്രി ഖേദം പ്രകടിപ്പിച്ചു. ലീഗ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായ അക്രമങ്ങള്‍ പൊറുക്കണമെന്ന് മന്ത്രി വാര്‍ത്താ ലേഖകരോട് ആവശ്യപ്പെട്ടു. ബാംഗ്ലൂരില്‍ നിന്ന് മടങ്ങി എത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് കുഞ്ഞാലിക്കുട്ടി ഖേദം പ്രകടിപ്പിച്ചത്.
രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് നവംബര്‍ അഞ്ച് വെള്ളിയാഴ്ച മറുപടി പറയുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പത്രപ്രവര്‍ത്തകര്‍ അനുവദിയ്ക്കുമെങ്കില്‍ പരിക്കേറ്റ് കഴിയുന്ന മാധ്യമപ്രവര്‍ത്തകരെ തനിയ്ക്ക് ആഗ്രഹമുണ്ട്. പത്രപ്രവര്‍ത്തകരുമായി മികച്ച ബന്ധം പുനസ്ഥാപിയ്ക്കാനും തനിയ്ക്ക് അതിയായ ആഗ്രഹമുണ്ട്. കുഞ്ഞാലക്കുട്ടി പറഞ്ഞു.
Comments
Story first published: Thursday, November 4, 2004, 5:30 [IST]