റജീനയെ ജാമ്യത്തില്‍ വിട്ടു
കോഴിക്കോട്: ആത്മഹ്യതാ ശ്രമം നടത്തിയെന്ന കേസില്‍ പൊലീസ് അറസ്റ് ചെയ്ത കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പ്രധാന സാക്ഷി റജീനയെ കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യത്തില്‍ വിട്ടു.
കോടതിയില്‍ റജീന പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിച്ചു. പ്രത്യേക സത്യവാങ്മൂലം റജീനയുടെ കൈപ്പടയിലെഴുതിയതാണോ എന്നത് കോടതി പരിശോധിച്ചുവരികയാണ്.
സത്യവാങ്മൂലം സ്വന്തം കൈപ്പടയിലെഴുതിയതാണോ എന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് ആണെന്നായിരുന്നു റജീനയുടെ മറുപടി. അതേ സമയം തനിക്ക് എഴുതാനറിയില്ലെന്ന് റജീന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
2000ല്‍ റജീനയുടെ കൂട്ടുകാരനായിരുന്ന പ്രസാദിന്റെ വീട്ടില്‍ വച്ച് ആത്മഹത്യക്ക് ശ്രമം നടത്തിയെന്ന കേസിലാണ് ഇപ്പോള്‍ അറസ്റുണ്ടായത്. പ്രസാദിന്റെ സഹോദരന് അജിത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരുന്നത്.












Click it and Unblock the Notifications