കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകള്‍ പലിശ നിരക്കുകള്‍ കൂട്ടി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശനിരക്കുകള്‍ കൂട്ടി.

കാത്തലിക് സിറിയന്‍ ബാങ്ക് ആഭ്യന്തര നിക്ഷേപങ്ങളുടെ പലി ശ കൂട്ടി. 15-45 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 4.25 ശതമാനമായി പലിശ വര്‍ധിപ്പിച്ചു. 46-179 ദിവസത്തേക്കുള്ള നിക്ഷേപത്തിന് അഞ്ച് ശതമാനവും 180 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 5.5 ശതമാനവുമാണ് പുതുക്കിയ പലിശനിരക്ക്.

ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് ആറ് ശതമാനമാണ് പലിശ. ഏഴ് മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.5 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വിവിധ നിക്ഷേപങ്ങളില്‍ 0.5 ശതമാനം പലിശ കൂടുതലായി ലഭിക്കും. 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 ശതമാനം പലിശ അധികമായി നല്‍കും.

എന്‍ആര്‍ഇ, എഫ്സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങളുടെ പലിശ ധനലക്ഷ്മി ബാങ്ക് നവംബര്‍ ഒന്ന് മുതല്‍ കൂട്ടി. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള ഡോളര്‍ നിക്ഷേപങ്ങള്‍ക്ക് 2.3 ശതമാനമാണ് പുതുക്കിയ പലിശ. രണ്ട് മുതല്‍ മൂന്ന് വരെ വര്‍ഷത്തെ നിക്ഷേപത്തിന് 2.71 ശതമാനവും മൂന്ന് വര്‍ഷത്തെ നിക്ഷേപത്തിന് 3.03 ശതമാനവും പലിശ ലഭിക്കും.

പൗണ്ട് നിക്ഷേപങ്ങള്‍ക്ക് 4.77 ശതമാനം, 4.71 ശതമാനം, 4.74 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. യൂറോ നിക്ഷേപങ്ങള്‍ക്ക് 2.08 ശതമാനം, 2.34 ശതമാനം, 2.60 ശതമാനം എന്നിങ്ങനെയാണ് പലിശ.

എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്കുള്ള പലിശ ലോഡ് കൃഷ്ണാ ബാങ്കും കൂട്ടി. മൂന്ന് വര്‍ഷത്തെ എന്‍ആര്‍ഇ നിക്ഷേപത്തിനുള്ള പലിശ 3.34 ശതമാനത്തില്‍ നിന്നും 3.80 ശതമാനമായി വര്‍ധിപ്പിച്ചു. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 3.5 ശതമാനമാണ് പലിശ. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 3.1 ശതമാനവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X