പെട്രോള്‍ വിലവര്‍ധനവിനെതിരെ ബിജെപി
ദില്ലി: പെട്രോള്‍, ഡീസല്‍, പാചകവാതക വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ബിജെപി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
ജനങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമാണ് വിലവര്‍ധനയെന്ന് പരിഹസിച്ച ബിജെപി വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്വി വിലവര്‍ധവ് പിന്‍വലിക്കണെമന്ന് ആവശ്യപ്പെട്ടു.
സാധാരണക്കാര്‍ക്കൊപ്പമാണെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ വീണ്ടും വീണ്ടും ഭാരം അടിച്ചേലിപ്പിക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില വീണ്ടും കൂട്ടിയത് ലജ്ജാകരമായ നടപടിയാണ്.
വില കൂട്ടിയ നടപടിയെ കുറിച്ച് നവംബര്‍ 24ന് ചേരുന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്യുമെന്ന് നഖ്വി പറഞ്ഞു.












Click it and Unblock the Notifications