പെട്രോള്‍, ഡീസല്‍, ഗ്യാസ് വില കൂട്ടി
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വീണ്ടും ഉയര്‍ത്തി. ഡീസലിന് 2.10 രൂപയും പെട്രോളിന് 2.20 രൂപയും പാചകവാതകത്തിന് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്.
പാചകവാതകത്തിന് 20 രൂപ കൂട്ടിയതിന് പുറമെ മാസംതോറും അഞ്ച് രൂപ വീതം വര്‍ധിപ്പിക്കും. സിലിണ്ടറിന് 158 രൂപ നഷ്ടത്തിലാണ് പാചകവാതകം ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്നും ഇത് നികത്തുന്നതു വരെ വില കൂട്ടുമെന്നും പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ അറിയിച്ചു.
പുതിയ വില നവംബര്‍ നാല് അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. മണ്ണെണ്ണയുടെ വില കൂട്ടിയിട്ടില്ല. വ്യാഴാഴ്ച രാത്രി ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് വില വര്‍ധിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയത്.
രാജ്യാന്തരവിപണിയില്‍ അസംസ്കൃത വിലയുടെ വില വന്‍തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയിലും പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന് എണ്ണ കമ്പനികള്‍ ആവശ്യപ്പെട്ടുവരികയായിരുന്ന സാഹചര്യത്തിലാണ് വില കൂട്ടിയത്. ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് വില കൂട്ടുന്നത് ഇതുവരെ നീട്ടിക്കൊണ്ടുപോയത്.












Click it and Unblock the Notifications