Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശബന്ധമുള്ള കള്ളനോട്ട് സംഘം പിടിയില്‍

തിരുവനന്തപുരം: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കള്ളനോട്ട് സംഘത്തിലെ കണ്ണികളെ പൊലീസ് പിടികൂടി.

തിരുവനന്തപുരത്തിന് സമീപമുള്ള വെഞ്ഞാറമ്മൂടില്‍ വച്ച് കള്ളനോട്ട് പിടികൂടിയതിനെ തുടര്‍ന്നാണ് കള്ളനോട്ട് സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മതിലകം പ്രദേശത്തെ ഏതാനും വീടുകളിലും പൊലീസ് നടത്തി. സംഘത്തിലെ പ്രധാനികളിലൊരാളായ ലോചന്‍കുമാര്‍ പൊലിസീന്റെ പിടിയിലായി. ലോചന്‍കുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കൂടുതല്‍ കള്ളനോട്ട് പൊലീസ് കണ്ടെടുത്തു.

പിടികൂടിയ കള്ളനോട്ടുകള്‍ കേരളത്തിലെ തമിഴ്നാട്ടിലോ അച്ചടിച്ചതാവാന്‍ സാധ്യതയില്ലെന്ന് പൊലീസ് പറഞ്ഞു. റിസര്‍വ്ബാങ്ക് അച്ചടിച്ചിറക്കുന്ന നോട്ടുകള്‍ പോലെ തോന്നിക്കുന്ന കള്ളനോട്ടുകള്‍ വളരെ ഉയര്‍ന്ന ഗുണനിലവാരമുള്ള സെക്യൂരിറ്റി പേപ്പറിലാണ് അച്ചടിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അലങ്കോലപ്പെടുത്തുന്നതിനായി ഐഎസ്ഐ ഇറക്കുന്നതാണ് ഈ നോട്ടുകളെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

സുള്‍ഫിക്കര്‍, സജീര്‍, അജി എന്നിവരുടെ അറസ്റോടെയാണ് കള്ളനോട്ട് സംഘം പൊലീസിന്റെ പിടിയിലാവുന്നത്. ചടയമംഗലത്തെ ഒരു കടയില്‍ 500 രൂപയുടെ ഒരു കള്ളനോട്ട് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ കടയുടമ സംശയം തോന്നി പൊലീസിനെ അറിയിച്ചു. മൂന്ന് പേരും അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും വെഞ്ഞാറമൂട് വച്ച് 50,000 രൂപയുടെ കള്ളനോട്ടുമായി പൊലീസിന്റെ പിടിയിലായി.

ഒരു ഹവാല ഇടപാടുകാരനാണ് തനിക്ക് ഈ പണം തന്നതെന്ന് സുള്‍ഫിക്കര്‍ പൊലീസിനോട് പറഞ്ഞു. മൂന്ന് പേരുടെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മതിലകത്ത് കുളിമൂട്ടത്ത് താമസിക്കുന്ന ലോചന്‍കുമാറിനെ പൊലീസ് പിടികൂടി.

പ്രാഥമിക അന്വേഷണത്തില്‍ കള്ളനോട്ട് സംഘത്തിന് ശ്രീലങ്കയുമായും ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+