കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയുടെ അഭിപ്രായം തേടാന്‍ നിര്‍ദേശം

  • By Staff
Google Oneindia Malayalam News

ദില്ലി: കുഞ്ഞാലിക്കുട്ടി പ്രശ്നം യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്പിച്ച സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ അഭിപ്രായം തേടാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിര്‍ദേശം നല്‍കിയതായി അറിയുന്നു.

പ്രശ്നത്തില്‍ ആന്റണിയുടെ അഭിപ്രായം നിര്‍ണായകമായേക്കും. ആന്റണിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു തീരുമാനത്തിന് സാധ്യതയുണ്ട്.

പെണ്‍വാണിഭക്കേസിനെ ചൊല്ലി ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ അത് സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും നിലനില്പിനെ ബാധിക്കുമെന്ന് ഉമ്മന്‍ചാണ്ടി സോണിയാഗാന്ധിയെ അറിയിച്ചിട്ടുണ്ട്. അതേ സമയം ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് സംതൃപ്തരല്ല.

പ്രശ്നം കൈകാര്യം ചെയ്ത സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ രീതിയില്‍ ഹൈക്കമാന്റിന് അതൃപ്തിയുണ്ട്. ലീഗിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതു വഴി കോണ്‍ഗ്രസിന്റെ ഇമേജിനാണ് മങ്ങലേല്‍ക്കുന്നതെന്നും ഹൈക്കമാന്റിന് അഭിപ്രായമുണ്ട്.

പ്രശ്നത്തെ കുറിച്ച് മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി ആലോചിക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദേശിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X