മീനാക്ഷിതമ്പാന്റെ അസംതൃപ്തി അറിയിച്ചിരുന്നു: അച്യുതാനന്ദന്‍
തൃശ്ശൂര്‍: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അന്വേഷണത്തെക്കുറിച്ചുള്ള അസംതൃപ്തിയും രോഷവും പ്രൊഫ. മീനാക്ഷിതമ്പാനും കെ. അജിതയും തന്നെ അറിയിച്ചിരുന്നുവെന്നും അത് അന്നുതന്നെ ഇടതുമുന്നണി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ തെളിവെടുത്ത നിയമസഭാ സമിതി ചെയര്‍പേഴ്സണായിരുന്ന മീനാക്ഷിതമ്പാന് പ്രായാധിക്യംമൂലമുള്ള മാന്ദ്യതയാണെന്ന പിണറായി വിജയന്റെ പരാമര്‍ശത്തെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് വി.എസ്. പഴയ സംഭവം വിശദീകരിച്ചത്.
നവംബര്‍ പത്തിന് ചേരുന്ന എല്‍.ഡി.എഫ്. യോഗം ഐസ്ക്രീം പാര്‍ലര്‍ കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും തുടര്‍ന്ന് സമരം പ്രഖ്യാപിക്കുമെന്നും വി.എസ്. അറിയിച്ചു. പിണറായിയുടെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നായിരുന്നു മറുപടി.












Click it and Unblock the Notifications