Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐവൈഎഫ് മാര്‍ച്ച് അക്രമാസക്തമായന്‍

തിരുവനന്തപുരം: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ നവംബര്‍ ഒന്ന് തിങ്കളാഴ്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി.

സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ചെത്തിയപ്പോള്‍ ചില പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളപ്പിലേക്ക് തള്ളിക്കയറിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. സെക്രട്ടറിയേറ്റ് വളപ്പിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. തുടര്‍ന്ന് ബാരിക്കേഡ് തകര്‍ത്ത് കൂടുതല്‍ പേര്‍ മതില്‍ ചാടിക്കടന്ന് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെത്തി. ഇവരെ പൊലീസ് നേരിട്ടു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് അറസ്റ് ചെയ്തു.

കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്ഥ അയഞ്ഞു. അക്രമാസക്തരായ എഐവൈഎഫ് പ്രവര്‍ത്തകര്‍ ചില ബസ്സുകള്‍ക്കും സെക്രട്ടേറിയറ്റിന് എതിരെയുള്ള കടകള്‍ക്കും നേരെ കല്ലേറ് നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+