മലയാളത്തെ അവഗണിക്കുന്നു: ഒ.എന്‍.വി
തിരുവനന്തപുരം: മാതൃഭാഷയില്‍ ഒരു പരീക്ഷ പോലുമെഴുതാതെ ഒരു വിദ്യാര്‍ത്ഥിക്ക് 10-ാം ക്ലാസ് പരീക്ഷ പാസാവാന്‍ കഴിയുന്ന ഏകസംസ്ഥാനം കേരളമാണെന്ന് കവി ഒ.എന്‍.വി കുറുപ്പ്.
കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ ഭാഷാവാരത്തോടനുബന്ധിച്ചു നടത്തിയ ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്, പശ്ചിമബംഗാള്‍ തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളും മാതൃഭാഷയെ കാത്തുസൂക്ഷിക്കുവാന്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍ കേരളത്തില്‍ മാത്രം ഇതിനെതിരായി പ്രവണതയാണ് കണ്ടുവരുന്നത്. മലയാളം പഠിച്ചാല്‍ കുട്ടികള്‍ക്ക് നല്ല തൊഴിലവസരങ്ങള്‍ ലഭിക്കാതെ വരുമെന്ന മാതാപിതാക്കളുടെ ധാരണ തിരുത്തണം.ഇംഗ്ലണ്ടില്‍ പോലും അതാത് സംസ്ഥാനങ്ങള്‍ പ്രാദേശികഭാഷയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇംഗ്ലീഷ് സംസാരിക്കുന്നതാണ് മാന്യതയുടെ ലക്ഷണമെന്ന് ഇന്നത്തെ മലയാളിസമൂരം ധരിച്ചുവച്ചിരിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് വിരുന്നുകാരനാണ്. വിരുന്നുകാരനൊരിക്കലും വീട്ടുകാരനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.സി കമ്മീഷന്‍ മലയാളഭാഷയെ വളര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ചടങ്ങില്‍ പങ്കെടുത്തു ംസാരിക്കവെ പി.എസ്.സി ചെയര്‍മാന്‍ എം.ഗംഗാധരന്‍ പറഞ്ഞു.












Click it and Unblock the Notifications