മൊഴി തിരുത്തല്‍: ഗൂഢാലോചന അന്വേഷിക്കാന്‍ ഹര്‍ജി
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ മുഖ്യസാക്ഷിയായ റജീനയെക്കൊണ്ട് മൊഴിമാറ്റിപ്പറയിക്കാന്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി.
ഹര്‍ജി കുന്നമംഗലം ഫസ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. യുവജനവേദി കോഴിക്കോട് ജില്ലാ പ്രസിഡന്റായ വി.അനില്‍കുമാറാണ് ഹര്‍ജി നല്‍കിയത്. തുടര്‍നടപടിക്ക് കോടതി ഉത്തരവായിട്ടുണ്ട്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. കെ.രാംകുമാര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്.
കേസന്വേഷണ വേളയിലും കോഴിക്കോട് ഫസ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും വനിതാ കമ്മീഷനിലും നിയമസഭാ സമിതിക്കുമുമ്പാകെയും നല്‍കിയ മൊഴി റജീന 1999 മാര്‍ച്ച് 13ന് കുന്ദമംഗലം കോടതിയില്‍ തിരുത്തിപ്പറഞ്ഞുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പണവും അധികാരശക്തിയും ഉപയോഗിച്ചാണ് ഇത് സാധിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.
സാക്ഷികളായി അന്വേഷി പ്രസിഡന്റ് കെ. അജിത, വനിതാ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ സുഗതകുമാരി, നിയമസഭാ സമിതി മുന്‍ അധ്യക്ഷ മീനാക്ഷിതമ്പാന്‍ എന്നിവരെ വിസ്തരിക്കണമെന്നും അപേക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications