എസ്.എന്‍.ഡി.പി യോഗം വിദ്യാസാഗര്‍ ബഹിഷ്കരിച്ചു
കൊച്ചി: ശനിയാഴ്ച രാവിലെ കൊച്ചിയില്‍ ചേര്‍ന്ന എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡ് യോഗം എസ്.എന്‍.ഡി.പി പ്രസിഡന്റ് സി.കെ വിദ്യാസാഗര്‍ ബഹിഷ്കരിച്ചു.മീറ്റിംഗില്‍ അധ്യക്ഷസ്ഥാനം നല്‍കാത്തതിനെ തുടര്‍ന്നാണിത്.
യോഗത്തില്‍ അദ്ധ്യക്ഷതവഹിക്കാന്‍ അനുവദിക്കണമെന്ന് വിദ്യാസാഗര്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി നേരത്തെ തള്ളിയിരുന്നു.
എന്നാല്‍ യോഗത്തിനെത്തിയ ഇദ്ദേഹം അധ്യക്ഷസ്ഥാനത്തെക്കുറിച്ച് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരുടെ വോട്ടെടുപ്പാവശ്യപ്പെട്ടു.
യോഗസ്ഥലത്ത് ഹൈക്കോടതി നിയമിച്ച നിരീക്ഷകനും ഉണ്ടായിരുന്നു.അദ്ദേഹം വിദ്യാസാഗര്‍ അദ്ധ്യക്ഷനാവുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് ഇത് എസ്.എന്‍.ഡി.പി ഭരണഘടനാ ലംഘനമാണെന്നു പറഞ്ഞ് വിദ്യാസാഗര്‍ ഇറങ്ങിപ്പോയത്.
വിദ്യാസാഗര്‍ അദ്ധ്യക്ഷത വഹിക്കുന്നതിന് അനുകൂലിക്കുന്നവര്‍ കൈപൊക്കാനാവശ്യപ്പെട്ടപ്പോള്‍ കേവലം അഞ്ച് പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് യോഗം ദേവസ്വം സെക്രട്ടറി എം.പി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയല്‍ യോഗം നടന്നു.
അധ്യക്ഷസ്ഥാനത്തിരിക്കാന്‍ വിദ്യാസാഗര്‍ക്ക് യാതൊരു അര്‍ഹതയുമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. യോഗത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് അഡ്വ.വിദ്യാസാഗറിനെ പ്രസിഡന്റ് സ്ഥനത്തു നിന്ന് നീക്കം ചെയ്യുന്നത് സംബന്ധിച്ച നടപടികള്‍ അടുത്ത മാസം നാലിന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications