നേമത്ത് വന്‍സ്ഫോടകവസ്തുശേഖരം പിടികൂടി
തിരുവനന്തപുരം: നേമത്തിനടുത്ത് പൂഴീക്കുന്ന് പൊലീസ് സംഘം 23 ലക്ഷം രൂപയുടെ വന്‍സ്ഫോടകവസ്തുശേഖരം പിടികൂടി. വ്യാജ പടക്ക നിര്‍മാണ ശാലയിലാണ് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ച് പേരെ അറസ്റ് ചെയ്തു. നാടന്‍ ബോംബുകളും കണ്ടെടുത്തു. കരിമരുന്ന്, ഗന്ധകം എന്നിവയുള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കളാണ് കണ്ടെടുത്തത്.
എന്താവശ്യത്തിനാണ് സ്ഫോടകവസ്തു ശേഖരം സൂക്ഷിച്ചതെന്നതിനെ കുറിച്ച് അന്വേഷിച്ചുവരികയാണ്. രഹസ്യസന്ദേശതെത തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടുകിട്ടിയത്.












Click it and Unblock the Notifications