കുഞ്ഞാലിക്കുട്ടി: അനില്‍ശാസ്ത്രി റിപ്പോര്‍ട്ട് നല്‍കി
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി പ്രശ്നത്തെയും അത് യുഡിഎഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെയും കുറിച്ച് എഐസിസി സെക്രട്ടറി അനില്‍ശാസ്ത്രി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട്നല്‍കി.
സോണിയാഗാന്ധി നിര്‍ദേശിച്ചതനുസരിച്ചാണ് അനില്‍ ശാസ്ത്രി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രശ്നവുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകളും ഇക്കാര്യത്തില്‍ കെപിസിസി കൈകൊണ്ട് മൗനവും റിപ്പോര്‍ട്ടില്‍ പരാമര്‍ശവിധേയമായിട്ടുണ്ട്. പ്രശ്നത്തില്‍ ശാസ്ത്രി വിവിധ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം തേടിയിരുന്നു.
പ്രശ്നത്തിലുള്ള ജനങ്ങളുടെ വികാരത്തെ കുറിച്ചും പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വി. എം. സുധീരന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫിന്റെ ഔദ്യോഗിക നിലപാടിനെ ചോദ്യം ചെയ്ത നേതാക്കളുടെ നിലപാടിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകര്‍ തകര്‍ത്ത ഇന്ത്യവിഷന്‍ ഓഫീസില്‍ കെപിസിസി മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശനം നടത്തിയതിനെയും പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ സന്ദര്‍ശിച്ചതിനെയും കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രാഷ്ട്രീയാകാര്യ സെക്രട്ടറിയും കേരളത്തിന്റെ ചുമതലയുള്ള പ്രവര്‍ത്തകസമിതി അംഗവുമായ അഹമ്മദ് പട്ടേലുമായി റിപ്പോര്‍ട്ടിനെ കുറിച്ച് സോണിയ ചര്‍ച്ച ചെയ്യും. കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഭൂട്ടാനില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം പട്ടേല്‍ കേരളം സന്ദര്‍ശിച്ചേക്കും.
അതിനിടെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിനോട് എതിര്‍പ്പമള്ള നേതാക്കള്‍ കെപിസിസി നിര്‍വാഹക സമിതി വിളിച്ചുകൂട്ടാനുള്ള ആവശ്യം ശക്തമാക്കിയിട്ടുണ്ട്. തെന്നലയുടെ നിര്‍ദേശം അനുസരിച്ച് മുല്ലപ്പള്ളി എ. കെ. ആന്റണിയുമായി ചര്‍ച്ച നടത്തിയതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്.












Click it and Unblock the Notifications