Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതൃകാ കള്ള് ഷാപ്പ് സ്ഥാപിക്കണം: മന്ത്രി

കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമബോര്‍ഡ് മാതൃകാ കള്ള്ഷാപ്പുകള്‍ സ്ഥാപിക്കണമെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍.

ഗര്‍ക്കാരിന്റെ അബ്കാരി നയത്തെ കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കള്ള് ഒരു ആരോഗ്യ പാനീയമായി പ്രചാരം നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. ടിന്നിലടച്ച കള്ള് വില്‍ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ താനടക്കമുള്ള പല യുഡിഎഫ് നേതാക്കളും അനുകൂലിച്ചിരുന്നു. മാസത്തിലെ ആദ്യദിവസം മദ്യശാലകള്‍ അടച്ചിടുന്നതിലെ അര്‍ഥശൂന്യത മനസിലാക്കിയാണ് അത് വേണ്ടതില്ലെന്ന് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്- മന്ത്രി പറഞ്ഞു.

കള്ള് വ്യവസായത്തെ പരമ്പരാഗത വ്യവസായങ്ങളുടെ പട്ടികയില്‍ പെടുത്തണമെന്ന് ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ എന്‍. അഴകേശന്‍ പറഞ്ഞു. ലൈസന്‍സിംഗ് സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍മന്ത്രി കെ. വി. തോമസ്, സെബാസ്റ്യന്‍ പോള്‍ എംപി, കെ. എം. സുധാകരന്‍, കെ. പി. പ്രഭാകരന്‍, എം. എസ്. കരുണാകരന്‍, ബേബികുമാര്‍ എന്നിവരും സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+