Get Updates
Get notified of breaking news, exclusive insights, and must-see stories!

കീടങ്ങളെ കൊല്ലാന്‍ കോള!

ഗുണ്ടൂര്‍: ആന്ധ്രാപ്രദേശിലെ പരുത്തി കര്‍ഷകര്‍ കീടങ്ങളെ നശിപ്പിക്കാനായി കൊക്ക കോളയും പെപ്സിയും ഉപയോഗിക്കുന്നു. ഇതേ തുടര്‍ന്ന് ഗുണ്ടൂര്‍മേഖലയിലെ ചില ഗ്രാമങ്ങളില്‍ കോളകളുടെ വില്പന കുത്തനെ ഉയര്‍ന്നു.

കീടനാശിനികള്‍ മധുരമുള്ള സിറപ്പുമായി ചേര്‍ത്ത് തളിച്ചാല്‍ കീടങ്ങളെ കൊല്ലാനാവുമെന്ന് ശാസ്ത്രജ്ഞര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മറ്റ് രാസവസ്തുക്കളേക്കാള്‍ വില കുറഞ്ഞതും ഫലപ്രദവും ഈ മിശ്രിതമാണെന്നും കര്‍ഷകര്‍ പറയുന്നു. അതേ സമയം ശാസ്ത്രജ്ഞരും കോള കമ്പനികളും കര്‍ഷകരുടെ അവകാശവാദത്തെ തള്ളിക്കളഞ്ഞു.

ആന്ധ്രാപ്രദേശിലെ കര്‍ഷകനായ എന്‍. ഹമുനയ്യ പറയുന്നത് കോളകള്‍ ഉപയോഗിച്ചുള്ള മിശ്രിതം തളിക്കുമ്പോള്‍ കീടങ്ങള്‍ ചാകുന്നുണ്ടെന്നും മറ്റ് രാസവസ്തുക്കള്‍ ഉപയോഗിച്ചപ്പോള്‍ ഇല്ലാത്ത ഫലമാണ് കോള മിശ്രിതം കൊണ്ടുണ്ടാവുന്നതെന്നുമാണ്. എല്ലാ കോളകളും ഒരേ ഫലമാണ് നല്‍കുന്ന്. മിശ്രിതം തളിക്കുമ്പോള്‍ കീടങ്ങള്‍ ചത്തതുപോലെയാവുകയും തറയിലേക്ക് വീഴുകയും ചെയ്യുന്നു.

അതേ സമയം കര്‍ഷകരുടെ ഈ അവകാശവാദം തെറ്റാണെന്നാണ് ഗുണ്ടൂരിലെ മേഖലാ കാര്‍ഷിക ഗവേഷണ സ്റേഷനിലെ അസിസ്റന്റ് ഡയറക്ടര്‍ തിരുപ്പതി റെഡ്ഢി പറയുന്നു. അത്തരം പരീക്ഷണങ്ങള്‍ നടത്തിനോക്കിയെങ്കിലും കീടങ്ങളെ നശിപ്പിക്കുന്നതില്‍ അത്തരം മിശ്രിതങ്ങള്‍ കൊണ്ട് ഗുണമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയ അടിത്തറയില്ലാത്ത അവകാശവാദമാണ് കര്‍ഷകരുടേതെന്ന് പെപ്സിയും കൊക്ക കോളയും പറഞ്ഞു. അതേ സമയം ഗുണ്ടൂര്‍ മേഖലയില്‍ കോളകളുടെ വില്പന കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. സാധാരണയുണ്ടാവുന്ന വില്പനയുടെ ആറിരട്ടിയോളം വില്പനയാണ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടായത്.

കോളകളിലെ കീടനാശിനികളുടെ അംശം ക്രമാതീതമാണെന്ന് ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കോളയുടെ വില്പന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കുത്തനെ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കോളകള്‍ കീടനാശിനികളെ കൊല്ലാന്‍ പ്രയോജനപ്രദമാണെന്ന പുതിയ അവകാശവാദം ഉയര്‍ന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+