ഇമ്രാന്‍ സോണിയയെ സന്ദര്‍ശിച്ചു
ദില്ലി: പാക് ക്രിക്കറ്റ് മുന്‍ക്യാപ്റ്റനും രാഷ്ട്രീയനേതാവുമായ ഇമ്രാന്‍ഖാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി.
ഇന്ത്യാ-പാക് സമാധാനശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സോണിയ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
പാക് ജനതയും സമാധാനമാഗ്രഹിക്കുന്നുവെന്ന് സോണിയയെ താന്‍ ധരിപ്പിച്ചുവെന്നും അവര്‍ അടുത്തുതന്നെ കശ്മീര്‍ സന്ദര്‍ശിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു.
കശ്മീര്‍ പ്രശ്നത്തില്‍ ഹൂറിയത്ത് കോണ്‍ഫറന്‍സിന്റെ നിലപാടിനെക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ച ഇമ്രാന്‍ ഇന്ത്യ, പാക് ജനതയും കശ്മീരിലെ ജനങ്ങളും വിചാരിച്ചാല്‍ പ്രശ്നപരിഹാരം സാധ്യമാണെന്നഭിപ്രായപ്പെട്ടു.
തന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്ത വിദേശകാര്യവകുപ്പുമന്ത്രി നട്വര്‍ സിങിനെ അദ്ദേഹം അഭിനന്ദിച്ചു.
മുന്‍ ഭാര്യ ജമൈമയുമായുള്ള പ്രശ്നങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ കൂടുതലെന്തെങ്കിലും പറയാന്‍ അദ്ദേഹം വിസമ്മതിച്ചു.
ഹിന്ദുസ്ഥാന്‍ടൈംസ് സംഘടിപ്പിച്ച ലീഡേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയതായിരുന്നു ഇമ്രാന്‍.












Click it and Unblock the Notifications