കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രശ്നത്തില്‍ മൂന്നാം കക്ഷി സ്വീകാര്യമല്ല

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: കശ്മീര്‍ പ്രശ്നത്തില്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇന്ത്യക്ക് സ്വീകാര്യമല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. ഫൈനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മന്‍മോഹന്‍സിംഗ് ഇക്കാര്യം പറഞ്ഞത്.

ഉഭയകക്ഷി ചര്‍ച്ചകളിലൂടെ കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെ മാത്രമേ ഇന്ത്യ അംഗീകരിക്കുന്നുള്ളൂ. പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കില്ലെന്ന ജനവരി ആറിനുള്ള പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫും പ്രധാനമന്ത്രി എ. ബി. വാജ്പേയിയും ചേര്‍ന്നുള്ള സംയുക്ത പ്രസ്താവനയില്‍ പാകിസ്ഥാന്‍ ഉറച്ചുനില്‍ക്കുന്നിടത്തോളം കാലം കശ്മീര്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടും.

സപ്തംബര്‍ 24ന് ജനറല്‍ മുഷാറഫുമായി നടത്തിയ ചര്‍ച്ചയില്‍ പരസ്പരം അറിയാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമല്ലാത്ത പരിഹാര മാര്‍ഗങ്ങള്‍ മാറ്റിവച്ച് വിവിധ നിര്‍ദേശങ്ങള്‍ പരിഗണിക്കണം.

പാകിസ്ഥാന്‍ ശക്തവും സ്ഥിരതയുമുള്ള രാജ്യമായി തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ അന്തരീക്ഷം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങുന്നതിന് ഉപയോഗപ്പെടുത്തണം. ഇറാനില്‍ നിന്നും പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് വാതക കുഴല്‍ സ്ഥാപിക്കുന്നതില്‍ താത്പര്യമുണ്ടെന്ന് മുഷാറഫും താനും വ്യക്തമാക്കിയിട്ടുണ്ട്- മന്‍മോഹന്‍സിംഗ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X