എയ്ഡ്സ് പരിശോധന വേണം: കാത്തലിക് ചര്‍ച്ച്
കൊച്ചി: വിവാഹത്തിനു മുന്‍പ് എയ്ഡ്സ് പരിശോധന കര്‍ശനമാക്കുവാനും സ്കൂള്‍ കോളജ് തലങ്ങളില്‍ ലൈംഗികവിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കാനും കൊച്ചിയില്‍ ചേര്‍ന്ന സീറോമലബാര്‍ കാത്തലിക ചര്‍ച്ച് സമ്മേളനം ഉദ്ബോധിപ്പിച്ചു.
സന്താനങ്ങളെ സൃഷ്ടിക്കുകയെന്നത് ദൈവത്തിന്റെ സൃഷ്ടിയില്‍ ഭാഗഭാക്കാവുകയെന്നതിനു സമമാണെന്നഭിപ്രായപ്പെട്ട സമ്മേളനം കൃസ്ത്യന്‍ സമൂഹത്തിന്റെ എണ്ണം കുറയുന്നതിനു കാരണം ഗര്‍ഭച്ഛിദ്രമാണെന്ന നിഗമനത്തിലെത്തി.
സ്ത്രീധനം നിരോധിക്കുക, വിവാഹത്തിനു മുന്‍പ് രക്തപരിശോധന നിര്‍ബന്ധമാക്കുക, പെണ്‍മക്കള്‍ക്കും മതാപിതാക്കളുടെ സ്വത്തില്‍ തുല്യഅവകാശം നല്‍കുക, വിദ്യാഭ്യാസം സാര്‍വത്രികമാക്കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കാനും സമ്മേളനം തീരുമാനിച്ചു.
ചാലക്കുടിയിലെ വൈദികന്റെ വധത്തിലും കോഴിക്കോട് കന്യാസ്ത്രീകള്‍ക്കു നേരെ നടന്ന ആക്രമത്തിലും സമ്മേളനം ആശങ്ക രേഖപ്പെടുത്തി. സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി.
ആറുവര്‍ഷത്തിനു ശേഷം നടന്ന കാത്തലിക് ചര്‍ച്ച് സമ്മേളനത്തില്‍ 35 ബിഷപ്പുമാരും 378 പ്രവര്‍ത്തകരും പങ്കെടുത്തു.












Click it and Unblock the Notifications