ഉമ്മന്‍ചാണ്ടി ഗവര്‍ണറുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യയുമായി ചര്‍ച്ച നടത്തി. രാജ്ഭവനില്‍ നവംബര്‍ എട്ട് തിങ്കളാഴ്ച രാവിലെ 11. 20ന് തുടങ്ങിയ ചര്‍ച്ച ഇരുപത് മിനുട്ട് നീണ്ടുനിന്നു.
പതിവ് ഔദ്യോഗിക സന്ദര്‍ശനം മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പുണ്ടായത്. എന്നാല്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഉണ്ടായ പുതിയ ആരോപണങ്ങള്‍ യുഡിഎഫിലും സര്‍ക്കാരിലുമുണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ച് ഉമ്മന്‍ചാണ്ടി ഭാട്യയുമായി ചര്‍ച്ച നടത്തിയെന്നാണ് അറിയുന്നത്.
കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഹൈക്കമാന്റ് ഭാട്യയുടെ വിശദീകരണം തേടാറുണ്ടെന്നിരിക്കെ യുഡിഎഫ് പ്രതിസന്ധിയെ നേരിടുന്ന പശ്ചാത്തലത്തില്‍ ഈ ചര്‍ച്ചക്ക് പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയവൃത്തങ്ങളുടെ വിശകലനം.












Click it and Unblock the Notifications