സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നവംബര്‍ എട്ട് തിങ്കളാഴ്ച തുടങ്ങി. എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
രണ്ട് ദിവസത്ത യോഗം ചൊവ്വാഴ്ച സമാപിക്കും. മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തിപ്പെടുന്നതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഉചിതമായ അന്വേഷണം നടത്തിയില്ലെന്ന് ഞായറാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
നവംബര്‍ 10ന് നടക്കുന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ കുറിച്ചും സിപിഎം യോഗത്തില്‍ ചര്‍ച്ചയുണ്ടാവും. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളുടെ സമ്മേളനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും.












Click it and Unblock the Notifications