Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനടിക്കറ്റ് നിരക്കുകള്‍ കൂട്ടുന്നു

ദുബായ്: കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് ചാര്‍ജുകളില്‍ ഗണ്യമായ വര്‍ദ്ധന. നവംബര്‍ എട്ട് തിങ്കളാഴ്ച മുതലാണ് വിവിധ വിമാനക്കമ്പനികള്‍ ടിക്കറ്റ്നിരക്ക് കൂട്ടിയത്.

ദുബായില്‍ നിന്നുള്ള എല്ലാ ടിക്കറ്റുകള്‍ക്കും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിലേക്കാണ് കൂടുതല്‍ വര്‍ദ്ധന.

ദുബായ് പ്രസിഡന്റ് ഷേഖ് സായിദിന്റെ മരണവും ചെറിയപെരുന്നാളും കാരണം 19 ദിവസം തുടര്‍ച്ചയായി അവധി കിട്ടുന്നതു മൂലം നാട്ടിലേക്കു വരുന്ന യാത്രക്കാരുടെ ആവശ്യം ചൂഷണം ചെയ്താണ് വിമാനചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കുന്നത്.

ദുബായില്‍ ടിക്കറ്റുകള്‍ക്ക് ബുധനാഴ്ച മുതല്‍ 20 ദിര്‍ഹം വീതം ഇന്ധനസര്‍ചാര്‍ജ് ചുമത്തുന്നതു മൂലമാണ് വര്‍ദ്ധന.

ഇതനുസരിച്ച് എയര്‍ഇന്ത്യയില്‍ കേരളത്തിലെത്താന്‍ 1350 ദിര്‍ഹവും മടക്കയാത്രക്ക് 2290 ദിര്‍ഹവും നല്‍കണം. മുന്‍പിത് യഥാക്രമം1150ദിര്‍ഹവും 1910 ദിര്‍ഹവുമായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ നിരക്ക് 1050, 1790 എന്നിവയില്‍ നിന്നും 1150, 1790 എന്ന തോതിലാകും,

ഗള്‍ഫ് യാത്രക്കാരെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ നയമവസാനിപ്പിക്കാന്‍ ചെലവു കുറഞ്ഞ ബജറ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ നടപ്പിലാക്കുക എന്ന ആവശ്യം ശക്തമായിരിക്കെയാണ് ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള വിമാനക്കമ്പനികളഉടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+