Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താല്‍: തിരുവനന്തപുരത്ത് കല്ലേറ്

തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് അനുബന്ധിച്ച് തലസ്ഥാനഗരിയില്‍ അക്രമസംഭവുണ്ടായി. ഹര്‍ത്താല്‍ അനുകൂലികള്‍ സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഓഫീസിന് കല്ലെറിഞ്ഞു.

കിഴക്കേക്കോട്ടയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് നടന്ന ബിജെപി മാര്‍ച്ചിനിടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ബാങ്കിന്റെ എടിഎം സെന്ററിന്റെ ചില്ലുകള്‍ തകര്‍ന്നു. ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മിലും ഉന്തും തള്ളുമുണ്ടായി.

ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.

ഹര്‍ത്താല്‍ തിരുവനന്തപുരത്ത് പൂര്‍ണമാണ്. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. വൈകുന്നേരം ആറ് മണിക്ക് ശേഷം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പകല്‍ വ്യൂഹങ്ങളായി കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ ഓടിയ്ക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും അതുണ്ടായില്ല.

സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത പൊലീസ് സന്നാഹമാണ്. അപൂര്‍വം ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് റോഡിലുള്ളത്.

മറ്റ് ജില്ലകളിലും ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിച്ചു. സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നുപ്രവര്‍ത്തിച്ചില്ല. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+