കേരളത്തില്‍ ബിജെപി ഹര്‍ത്താല്‍ പൂര്‍ണം
തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.
നവംബര്‍ എട്ട് തിങ്കളാഴ്ച വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ഇരുചക്രവാഹനങ്ങള്‍ മാത്രമേ ഓടുന്നുള്ളൂ. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
കെഎസ്ആര്‍ടിസി ബസ്സുകളും ഓടുന്നില്ല. രാവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മാത്രമേ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്ന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ കെ. പി. സോമരാജന്‍ അറിയിച്ചിരുന്നു.
അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തിന്റെ വിവിഎ ഭാഗങ്ങളില്‍ ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍, ആശുപത്രി, വിവാഹം, മരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഓടുന്ന വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications