റജീനയുടെ ബന്ധുവിനെ കുടുക്കാന്‍ ശ്രമം
തിരുവനന്തപുരം: റജീനയുടെ മാതാവിന് പണം നല്‍കുന്നതു കണ്ടുവെന്ന് പറഞ്ഞ ബന്ധുവായ പത്തുവയസുകാരനെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. ഇത് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പെട്ടവരെ രക്ഷിക്കാന്‍ എന്ത് ചെയ്യാനും പൊലീസ് മടിക്കില്ലെന്നതിന് തെളിവാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി പൊലീസിന്റെ ഇത്തരം നടപടികള്‍ക്ക് ഉത്തരവാദിയാണ്. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരം തത്വദീക്ഷയില്ലാത്ത നടപടികള്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പെട്ട എല്ലാവരും പണവും ശേഷിയും ഉപയോഗിച്ച് തങ്ങള്‍ക്കെതിരായ തെളിവുകള്‍ നശിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. തന്റെ നിലപാട് മാറ്റാന്‍ റജീനയെ നിര്‍ബന്ധിതയാക്കുന്നതിന് വേണ്ടിയാണ് അവരെ അറസ്റ് ചെയ്തത്. റജീനയുടെ സഹോദരന്‍ മാതാവിന് പണം നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ശരിവയ്ക്കുക മാത്രം ചെയ്ത റജീനയുടെ പത്തുവയസുകാരനായ ബന്ധുവിനെ കള്ളക്കേസില്‍ കുടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. റജീനയുടെ മാതാവിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ എല്ലാ സത്യങ്ങളും പുറത്തുവരും.
അപരിചിതരായ ആളുകള്‍ റജീനയുടെ അമ്മയ്ക്ക് 500 രൂപയുടെ കെട്ടുകള്‍ നല്‍കുന്നത് കണ്ടെന്ന് പറഞ്ഞ റജീനയുടെ ബന്ധുവായ ബാലനെതിരെ പണാപഹരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. പണം കട്ടെന്ന് പരാതി നല്‍കിയത് റജീനയുടെ അമ്മയാണ്.
അധികാരം ദുരുപയോഗപ്പെടുത്തി മന്ത്രി കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിന് നാണക്കേടാണെന്ന് വെളിയം പറഞ്ഞു.












Click it and Unblock the Notifications