Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബു ദിവാകരനെ നീക്കാന്‍ ആവശ്യപ്പെടും

തിരുവനന്തപുരം: ബാബു ദിവാകരനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെടുമെന്ന് ആര്‍എസ്പി (ബി) സംസ്ഥാന സെക്രട്ടറി എ. വി. താമരാക്ഷന്‍ പറഞ്ഞു.

ആര്‍എസ്പി (ബി) ആലപ്പുഴ ജില്ലാ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു താമരാക്ഷന്‍. തൊഴിലാളി വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബാബു ദിവാകരന്‍ പരാജയപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെ താത്പര്യങ്ങള്‍ ബലി കൊടുത്ത് മദ്യക്കച്ചവടക്കാരുടെയും കശുവണ്ടി-കയര്‍ കയറ്റുമതിക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബാബു ദിവാകരന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

പാര്‍ട്ടിക്ക് ചില ഉറപ്പുകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബാബു ദിവാകരനെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ആര്‍എസ്പി (ബി) സമ്മതിച്ചത്. പക്ഷേ ബാബു ദിവാകരന്‍ ആ ഉറപ്പുകള്‍ ലംഘിച്ചിരിക്കുന്നു. ബാബു ദിവാകരനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആര്‍എസ്പി (ബി) ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കാനുള്ള ധാര്‍മിക ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.

അതേ സമയം താമരാക്ഷന്റെ അവകാശവാദങ്ങള്‍ ബാബു ദിവാകരന്‍ തള്ളിക്കളഞ്ഞു. പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്ന ബാബു ദിവാകരന്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും താമരാക്ഷനല്ലെന്നും പറഞ്ഞു. താമരാക്ഷനല്ല തന്നെ മന്ത്രിയാക്കിയതെന്നും താമരാക്ഷന്‍ സമനില തെറ്റിയയാളെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+