ബാബാ ആംതെ ആശുപത്രിയില്‍
നാഗ്പൂര്‍: സാമൂഹിക പ്രവര്‍ത്തകനായ ബാബാ ആംതെയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബാബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും സന്ദര്‍ശകരോട് അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും ബാബയുടെ മകനായ ഡോ. പ്രകാശ് പറഞ്ഞു.
രാവിലെ നടക്കാന്‍ പോയതിന് ശേഷമാണ് ബാബക്ക് അസ്വാസ്ഥ്യമനുഭവപ്പെട്ടത്.












Click it and Unblock the Notifications