മദ്നി പ്രശ്നത്തില്‍ നടത്തിയ ചര്‍ച്ച പരാജയം
തിരുവനന്തപുരം: മദ്നി പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മദ്നിക്ക് ജാമ്യം ലഭിക്കുന്നതിനും ചികിത്സ നല്‍കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യങ്ങളോട് അനുകൂലമായ പ്രതികരണമല്ല തമിഴ്നാടിന്റെ ഭാഗത്തു നിന്നുണ്ടായത്.
മദ്നിക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടി ഉന്നയിച്ചെങ്കിലുംമെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മദ്നിയുടെ നില മോശമല്ലെന്ന് സമര്‍ഥിക്കാനാണ് തമിഴ്നാട് ശ്രമിച്ചത്. മദ്നിയുടെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇത് ശരിവയ്ക്കാന്‍ ജയലളിത തയ്യാറായില്ല.
മദ്നിയുടെ പിതാവ് അബ്ദുള്‍ സമദും ഭാര്യ സുഫിയ മദ്നിയും അവരുടെ ഭാര്യ ഫാത്തിമ ബീവിയും നവംബര്‍ എട്ട് തിങ്കളാഴ്ച ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി അവരോട് വിശദീകരിച്ചു. മദ്നിയുടെ ജാമ്യത്തിനായി ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതലൊന്നും ചെയ്യാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി അവരോട് വ്യക്തമാക്കി.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ മദ്നിയുടെ ആരോഗ്യനിലയെ കുറിച്ച് തെറ്റായ റിപ്പോര്‍ട്ട് തമിഴ്നാട് സര്‍ക്കാര്‍ കെട്ടിച്ചമച്ചിരിക്കുകയാണെന്ന് മദ്നിയുടെ പിതാവും ഭാര്യയും വാര്‍ത്താലേഖകരോട് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ മദ്നിയുടെ മോചനത്തിനായി അനുകൂല നിലപാടാണെടുക്കുന്നതെന്നും ഇനി നിയമത്തിന്റെ വഴി തേടുമെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications