കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകരുമായി ബുധനാഴ്ച ചര്‍ച്ച

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നവംബര്‍ 10 ബുധനാഴ്ച്ച ചര്‍ച്ച നടത്തും. നവംബര്‍ മൂന്നിന് നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണിത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടന്ന ആക്രമണത്തെ കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ജ്യുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.

ഇതേക്കുറിച്ചന്വേഷിച്ച അഡീഷണല്‍ ഡിജിപി അല്‍ഫോണ്‍സ് ലൂയിസ് ഇറയിലിന്റെ റിപ്പോര്‍ട്ടിനെ കുറിച്ചും ചര്‍ച്ച ചെയ്തേക്കും. ആക്രമണം തടയുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ഡിജിപിഹോര്‍മീസ് തരകനും യോഗത്തില്‍ പങ്കെടുക്കും.

അതിനിടെ വിമാനത്താവളത്തില്‍ ആക്രമണം നടക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് അഡീഷണല്‍ ഡിജിപി കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടപടി അത് പൂര്‍ത്തിയായതിന് ശേഷമെന്ന ഡിജിപിയുടെ നിലപാട് കുറ്റവാളികളെ സംരക്ഷിക്കാനാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ബോബി എബ്രഹാമും ജനറല്‍ സെക്രട്ടറി എസ്. ജയശങ്കറും ആരോപിച്ചു.

മാധ്യമവേട്ടക്കു പിന്നാലെ ഗൂഢാലോചനയടക്കമുള്ള വിഷയങ്ങളിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തിന് പിന്നിലെ വീഴ്ചയെക്കുറിച്ചുള്ള വകുപ്പുതല അന്വേഷണമാണ് അഡീഷണല്‍ ഡിജിപി നടത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത തെളിയിക്കാന്‍ ആ ഉറപ്പു പാലിക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X