കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്നും അതിന് തയ്യാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
നവംബര്‍ ഒമ്പത് ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ. ജയന്തുള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസിന്റെ പത്ത് ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു.
പെണ്‍വാണിഭ കേസില്‍ റജീന മാത്രമല്ല വേറെ ചില യുവതികളും മൊഴി നല്‍കിയിട്ടുണ്ടെന്നിരിക്കെ കുഞ്ഞാലിക്കുട്ടി ഒഴിയണം. സംഭവത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണം. സര്‍ക്കാര്‍ അതിന് ഒരുക്കമല്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും.
കേസ് ഒതുക്കുന്നതില്‍ എല്‍ഡിഎഫ് ഭരണകാലത്ത് സിപിഎം നേതാക്കള്‍ ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications