നദീജലം: പ്രത്യേകനിയമസഭാസമ്മേളനം വേണം
തിരുവനന്തപുരം: നദീജലതര്‍ക്കം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രത്യേകനിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
തര്‍ക്കം സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയമായെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി അടിയന്തിര മാര്‍ഗങ്ങള്‍ കണ്ടെത്തണം.
കരാറിലില്ലാത്ത കാര്യങ്ങള്‍ തമിഴ്നാട് സര്‍ക്കാരിനു വാഗ്ദാനം നല്‍കി മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിയും ടി.എം ജേക്കബ്ബും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും അച്യുതാനന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications