കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്ന്യന്നൂര്‍ ചന്ദ്രന്‍ വധം: 4 പ്രതികള്‍ കുറ്റക്കാര്‍

  • By Staff
Google Oneindia Malayalam News

തലശേരി: പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസില്‍ പ്രതികളായ നാല് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നവംബര്‍ 12 വെള്ളിയാഴ്ച കോടതി ശിക്ഷ പ്രഖ്യാപിക്കും.

ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കണ്ടോത്ത് ചന്ദ്രന്‍ എന്ന പന്ന്യന്നൂര്‍ ചന്ദ്രനെ (45) ഭാര്യയുടെ മുന്നില്‍വച്ച് വെട്ടിക്കൊലപ്പെടുത്തി എന്നതാണ് കേസ്. ഒന്നാം പ്രതി അരയാക്കണ്ടി സുകു എന്ന സുകുമാരന്‍ (39), മൂന്നാം പ്രതി മൈലാട്ടുമ്മല്‍ സുരേന്ദ്രന്‍ (40), നാലാം പ്രതി കൈതയുള്ള പറമ്പത്ത് പ്രേമന്‍(35), അഞ്ചാം പ്രതി കുഞ്ഞുപറമ്പത്ത് പുരുഷു എന്ന പുരുഷോത്തമന്‍ (43) എന്നിവരാണ് കുറ്റക്കാരെന്ന്് കണ്ടെത്തിയ പ്രതികള്‍. ഈ കേസിലെ രണ്ടാം പ്രതിയായ താഴെക്കുനിയില്‍ പവി എന്ന പവിത്രന്‍ (40) വിദേശത്താണ്.

വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. തങ്ങള്‍ നിരപരാധികളാണെന്നു പറഞ്ഞ ശിക്ഷ പരമാവധി ഇളവു ചെയ്തു തരണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചു.

1996 മെയ് 25ന് വൈകുന്നേരം 4..45നാണ് ചന്ദ്രന്‍ കൊല ചെയ്യപ്പെട്ടത്. ഭാര്യ അരുന്ധതിയോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്ന ചന്ദ്രെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X