Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്പനി നിയമം മാറ്റും: കേന്ദ്രമന്ത്രി

കൊച്ചി: അരനൂറ്റാണ്ടു പഴക്കമുള്ള കമ്പനി നിയമം ആവശ്യങ്ങള്‍ക്ക് അനുസൃതമായി മാറ്റാനും ലഘൂകരിക്കുവാനും ഗവണ്‍മെന്റ് തീരുമാനിച്ചതായി കേന്ദ്ര കമ്പനികാര്യ മന്ത്രി പ്രേം ചന്ദ് ഗുപ്ത വെളിപ്പെടുത്തി.

കേരളാ-ലക്ഷദ്വീപിനായുള്ള കമ്പനി നിയമഭവന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി യ്യാറാക്കിയ കരടുരേഖക്ക് 2005 പകുതിയോടെ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. വിവിധ രംഗങ്ങളിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചാണ് പുതിയ നിയമം രൂപീകരിച്ചിരിക്കുന്നത്.

789 വ്യവസ്ഥകളുള്ള കമ്പനി നിയമസംഹിത 289 ആയി കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.പ്രവര്‍ത്തിക്കാത്ത കമ്പനികളുടെ റജിസ്ട്രേഷന്‍ എളുപ്പത്തില്‍ റദ്ദാക്കാനും പുതിയ നിയമം സഹായിക്കും.

കമ്പനിവകുപ്പ് കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതു മൂലം പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ഈ വിഭാഗവുമായി ബന്ധപ്പെടാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+